Wednesday, September 10, 2025

ആല്‍ബര്‍ട്ട കോളേജ് ഓഫ് സോഷ്യല്‍ വര്‍ക്കേഴ്‌സ്‌ നേതൃത്വത്തിൽ മലയാളിപ്പെരുമ

Samuel Mamman elected as president of the Alberta College of Social Work

എഡ്മിന്‍റൻ : ആല്‍ബര്‍ട്ട കോളേജ് ഓഫ് സോഷ്യല്‍ വര്‍ക്കേഴ്‌സ്‌ തലപ്പത്ത് മലയാളി സാന്നിധ്യം. പ്രവിശ്യയിലെ സോഷ്യല്‍ വര്‍ക്കേഴ്‌സിന്‍റെ രജിസ്ട്രേഷനും പ്രാക്ടീസും നിയന്ത്രിക്കുന്ന ആല്‍ബര്‍ട്ട കോളേജ് ഓഫ് സോഷ്യല്‍ വര്‍ക്കേഴ്‌സ്‌ പ്രസിഡൻ്റ് ആയി മലയാളിയായ സാമുവല്‍ മാമ്മനെ തിരഞ്ഞെടുത്തു. ഒന്‍പതിനായിരത്തിലധികം അംഗങ്ങളുള്ള സംഘടനയുടെ നേതൃത്വത്തിലേക്ക് മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ സാമുവല്‍ മാമ്മൻ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ നാല് വർഷമായി സാമുവല്‍ എസിഎസ്ഡബ്ല്യുവില്‍ അംഗമായി പ്രവർത്തിക്കുന്നുണ്ട്. ആദ്യമായാണ് ഒരു മലയാളി കാനഡയിലെ ഏതെങ്കിലും പ്രവിശ്യയില്‍ കോളേജ് ഓഫ് സോഷ്യല്‍ വര്‍ക്കേഴ്‌സ്‌ നേതൃത്വത്തിൽ എത്തുന്നത്.

പത്തനംതിട്ട പുല്ലാട് പൂവത്തുംമൂട്ടില്‍ കുടുംബാംഗമായ സാമുവല്‍ 2012 മുതല്‍ എഡ്മിന്‍റനിലാണ് താമസിക്കുന്നത്. ഭാര്യ ജെസ്സി, മകന്‍ ഐസക്. അസറ്റ് എന്ന കുട്ടികള്‍ക്കായുള്ള സംഘടനയുടെ ഡയറക്ടര്‍, എഡ്മിന്‍റൻ സിറ്റി കമ്മ്യൂണിറ്റി സർവീസ്സ് അഡൈ്വസറി ബോര്‍ഡ് അംഗം തുടങ്ങിയ പദവികളും വഹിക്കുന്നുണ്ട്. കൂടാതെ എഡ്മിന്‍റനിലെ ബോണ്‍ അക്കോര്‍ഡിലുള്ള കുട്ടികളുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന ഓക്ക് ഹില്‍ റാഞ്ച് എന്ന സംഘടനയുടെ പ്രോഗ്രാം ഡയറക്ടര്‍ കൂടിയാണ് അദ്ദേഹം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!