വിനിപെഗ് : മാനിറ്റോബയിൽ ശൈത്യകാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ് നൽകി എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ഇസിസിസി). വ്യാഴാഴ്‌ച മുതൽ സെൻട്രൽ മാനിറ്റോബയിൽ കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.

ഡോഫിൻ, റോബ്ലിൻ, മിനഡോസ എന്നിവയുൾപ്പെടെ ഒന്നിലധികം കമ്മ്യൂണിറ്റികളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും. വിനിപെഗ് സിറ്റി ഉൾപ്പെടെ മധ്യ, തെക്കൻ മാനിറ്റോബയിലെ മറ്റ് കമ്മ്യൂണിറ്റികളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ കമ്മ്യൂണിറ്റികളിൽ 10-20 സെൻ്റീമീറ്റർ മഞ്ഞുവീഴ്ചയാണ് പ്രവചനത്തിലുള്ളത്. കനത്ത മഞ്ഞുവീഴ്ച യാത്ര ദുഷ്കരമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജനങ്ങൾ വേഗത്തിൽ മാറുന്നതും വഷളാകുന്നതുമായ യാത്രാ സാഹചര്യങ്ങൾ പ്രതീക്ഷിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.