Thursday, March 12, 2026

ഹാർബർഫ്രണ്ടിൽ വൈദ്യുതാഘാതമേറ്റ് ടൊറൻ്റോ ഹൈഡ്രോ ജീവനക്കാരൻ മരിച്ചു

Hydro worker dead after industrial accident at Harbourfront condo

ടൊറൻ്റോ : നഗരത്തിലെ ഹാർബർഫ്രണ്ട് പരിസരത്ത് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ടൊറൻ്റോ ഹൈഡ്രോ ജീവനക്കാരൻ മരിച്ചു. പുലർച്ചെ രണ്ടു മണിയോടെ 260 ക്വീൻസ് ക്വെയ് വെസ്റ്റിൽ ഹൈഡ്രോ വോൾട്ടിൽ ജോലി ചെയ്യുന്നതിനിടെയാണ് ജീവനക്കാരന് വൈദ്യുതാഘാതമേറ്റത്.

ഗുരുതരമായി പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജീവനക്കാരൻ മരിച്ചതായി തൊഴിൽ മന്ത്രാലയം സ്ഥിരീകരിച്ചു. യോർക്ക് സെൻ്റ് ആൻഡ് ക്വീൻസ് ക്വെയ് മേഖലയിൽ ഹൈഡ്രോ വോൾട്ടിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനിടെയാണ് സംഭവമെന്ന് ടൊറൻ്റോ ഹൈഡ്രോ വക്താവ് അറിയിച്ചു. സംഭവത്തിൽ തൊഴിൽ മന്ത്രാലയം അന്വേഷണം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!