ഓട്ടവ : 2024-25 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ജനുവരി വരെയുള്ള കാലയളവിൽ 2,680 കോടി ഡോളറിൻ്റെ ബജറ്റ് കമ്മി രേഖപ്പെടുത്തി ഫെഡറൽ ഗവൺമെൻ്റ്. മുൻവർഷം ഇതേ കാലയളവിൽ 2570 കോടി ഡോളറായിരുന്നു കമ്മി.

10 മാസ കാലയളവിലെ വരുമാനം, ഒരു വർഷം മുമ്പത്തെ 35,930 കോടി ഡോളറിൽ നിന്നും ഈ വർഷം 39,860 കോടി ഡോളറായി വർധിച്ചതായി ധനകാര്യ വകുപ്പിൻ്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. കൂടാതെ ആക്ച്വറിയൽ നഷ്ടം ഒഴികെയുള്ള പ്രോഗ്രാം ചെലവുകൾ 37,650 കോടി ഡോളർ ആയി ഉയർന്നു. അതേസമയം പൊതു കടബാധ്യത 3,920 കോടി ഡോളറിൽ നിന്നും 4,550 കോടി ഡോളറായും ഉയർന്നു. ഒരു വർഷം മുമ്പ് 630 കോടി ഡോളറായിരുന്ന ആക്ച്വറിയൽ നഷ്ടം ഏകദേശം 340 കോടി ഡോളറായി കുറഞ്ഞു.
