Saturday, January 31, 2026

പഠിക്കാം നല്ല “വിഷനോ”ടെ: സ്കൂൾകുട്ടികൾക്കായി നേത്ര സംരക്ഷണ പദ്ധതിയുമായി പിഇഐ

PEI launches eye care program for elementary school students

ഷാർലെറ്റ്ടൗൺ : പ്രവിശ്യയിലെ ആറു മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്കായി പുതിയ നേത്ര പരിശോധനാ പരിപാടി ആരംഭിക്കാൻ ഒരുങ്ങി പ്രിൻസ് എഡ്വേഡ് ഐലൻഡ് സർക്കാർ. ഏപ്രിൽ 1-ന് പ്രാഥമിക നേത്ര പരിചരണത്തിനുള്ള പ്രോഗ്രാമിന് തുടക്കമിടുമെന്ന് ഹെൽത്ത് പിഇഐ അറിയിച്ചു. കാനഡയിൽ ആദ്യമായി നടപ്പിലാക്കുന്ന ഈ പ്രോഗ്രാമിലൂടെ എലിമെൻ്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് വാർഷിക നേത്ര പരിശോധനയും മൂന്ന് ജോഡി കണ്ണടകളും നൽകും.

കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്ന കാഴ്ച പ്രശ്‌നങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും വാർഷിക നേത്ര പരിശോധനകൾ സഹായകമാകുമെന്ന്, ആരോഗ്യ-ക്ഷേമ വകുപ്പ് മന്ത്രി മാർക്ക് മക്ലെയ്ൻ പറഞ്ഞു. മറ്റ് സാമ്പത്തിക സ്രോതസ്സുകൾ (സ്വകാര്യ ഇൻഷുറൻസ് ഉൾപ്പെടെ) ഉപയോഗിച്ചുകഴിഞ്ഞാൽ, കണ്ണ് പരിശോധനയുടെ മുഴുവൻ ചെലവും പ്രോഗ്രാം വഹിക്കും. സിംഗിൾ വിഷൻ ലെൻസുകൾക്ക് 300 ഡോളർ വരെയും സ്പെഷ്യാലിറ്റി അല്ലെങ്കിൽ ബൈഫോക്കൽ ലെൻസുകൾക്ക് 350 ഡോളർ വരെയും പ്രോഗ്രാം വഴി നൽകുമെന്ന് മന്ത്രി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!