മൺട്രിയോൾ : ഭക്ഷണ അലർജികളാൽ ബുദ്ധിമുട്ടുന്നവർ ഔട്ട്‌റിമോണ്ട് മാർക്കറ്റിൽ നിന്നുള്ള പൊറ്റേറ്റോ ആൻഡ് മക്രോണി സാലഡ് കഴിക്കുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി കെബെക്ക് അഗ്രികൾച്ചർ, ഫിഷറീസ്, ഫുഡ് മിനിസ്ട്രി (MAPAQ). ഗോതമ്പ്, സോയ, പാൽ, കടുക്, എള്ള്, സൾഫൈറ്റ് അലർജികൾ ഉള്ളവരും സെലിയാക് രോഗമുള്ളവരും വാൻ ഹോൺ അവന്യൂവിലെ മാർച്ചെ ഫ്രെറസ് യംഗിൽ നിന്നുള്ള സലാഡുകൾ കഴിക്കരുതെന്ന് MAPAQ നിർദ്ദേശിച്ചു.

ഈ ഉൽപ്പന്നങ്ങളിൽ ലേബലിൽ രേഖപ്പെടുത്താത്ത, അലർജിക്ക് കാരണമാകുന്ന പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നും MAPAQ പറയുന്നു. മുന്നറിയിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള ഉൽപ്പന്നങ്ങൾ പ്ലാസ്റ്റിക് പാത്രത്തിലാണ് വിൽക്കുന്നത്. ഈ ഉൽപ്പന്നങ്ങൾ തിരികെ നൽകുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്ന് MAPAQ അഭ്യർത്ഥിച്ചു. ഈ ഭക്ഷണം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് അലർജി ബാധിച്ചതായി ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും കെബെക്ക് അഗ്രികൾച്ചർ, ഫിഷറീസ്, ഫുഡ് മിനിസ്ട്രി അറിയിച്ചു.