മൺട്രിയോൾ : ന്യൂനമർദ്ദത്തെ തുടർന്ന് വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയും മഞ്ഞുമഴയും പ്രതീക്ഷിക്കുന്നതിനാൽ മൺട്രിയോളിൽ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് നൽകി എൻവയൺമെൻ്റ് കാനഡ. തെക്കൻ കെബെക്കിൽ വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച രാവിലെ വരെ ഏകദേശം 5 സെൻ്റീമീറ്റർ മഞ്ഞ് വീഴുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.

ഇന്ന് ഉയർന്ന താപനില മൂന്ന് ഡിഗ്രി സെൽഷ്യസായിരിക്കും. ശനിയാഴ്ച ഉയർന്ന താപനില മൈനസ് ഒന്ന് ഡിഗ്രി സെൽഷ്യസും എന്നാൽ, രാവിലെ കാറ്റിനൊപ്പം മൈനസ് 13 ഡിഗ്രി സെൽഷ്യസുമായി അനുഭവപ്പെടും. ഞായറാഴ്ച മറ്റൊരു ന്യൂനമർദ്ദം തെക്കൻ കെബെക്കിലേക്ക് എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ മഞ്ഞുവീഴ്ചയും മഞ്ഞുമഴയും ആരംഭിക്കും.