വൻകൂവർ : സിറ്റി കൗൺസിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട മുൻകൂർ വോട്ടിങ്ങിൽ റെക്കോർഡ് പോളിങ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. 2017-ലെ ഉപതിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 44% വർധനയിൽ രണ്ടായിരത്തി എണ്ണൂറിലധികം ആളുകൾ വോട്ട് രേഖപ്പെടുത്തി. ഒഴിവുള്ള രണ്ട് കൗൺസിൽ സീറ്റുകൾ നികത്താനുള്ള ഉപതിരഞ്ഞെടുപ്പ് ഏപ്രിൽ അഞ്ചിനാണ് നടക്കുക.

വോട്ടുചെയ്യാൻ എത്തിയ ആളുകളുടെ എണ്ണം കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വർധിച്ചതായി സിറ്റി ക്ലാർക്കും ചീഫ് ഇലക്ഷൻ ഓഫീസറുമായ കത്രീന ലെക്കോവിച്ച് പറഞ്ഞു. ഏപ്രിൽ 1-ന് നടക്കുന്ന അടുത്ത മുൻകൂർ വോട്ടെടുപ്പിൽ ഈ വെല്ലുവിളികൾ പരിഹരിക്കാൻ, കൂടുതൽ ജീവനക്കാരെയും സൈറ്റിലെ രജിസ്ട്രേഷൻ ക്ലാർക്കുമാരുടെ എണ്ണവും വർധിപ്പിക്കുമെന്നും അവർ പറഞ്ഞു. കൂടാതെ രണ്ട് വോട്ടെണ്ണൽ യന്ത്രങ്ങൾ ഉൾപ്പെടുത്തും.