ടൊറൻ്റോ : കനത്ത മഞ്ഞുവീഴ്ചയിൽ റോഡുകൾ മഞ്ഞുമൂടിയതോടെ കിഴക്കൻ ഒൻ്റാരിയോയിലെ ഹൈവേ 416-ൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. അർദ്ധരാത്രിക്കും രാവിലെ 9 മണിക്കും ഇടയിൽ, കിഴക്കൻ ഒൻ്റാരിയോയിൽ എഴുപതിലധികം വാഹനാപകടങ്ങൾ ഉണ്ടായതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP) റിപ്പോർട്ട് ചെയ്തു. ഹൈവേ 401-നും കൗണ്ടി റോഡ് 21-നും ഇടയിലുള്ള ഹൈവേയിലാണ് അപകടങ്ങൾ ഉണ്ടായതെന്ന് OPP അറിയിച്ചു. അപകടത്തിൽ എട്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്.

ഗുരുതരമായി പരുക്കേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് നാല് പേർക്ക് നിസാര പരുക്കേറ്റു. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടങ്ങളെ തുടർന്ന് ഹൈവേ 416 നോർത്ത്ബൗണ്ട് ഹൈവേ 401-നും കൗണ്ടി റോഡ് 21-നും ഇടയിൽ അടച്ചു. കിഴക്കൻ ഒൻ്റാരിയോയിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.