ടൊറന്റോ: ശനിയാഴ്ച്ച രാത്രിമുതല്‍ കനത്ത മഴയും ശീത കൊടുങ്കാറ്റും വീശിയതോടെ ഒന്റാരിയോയിലുടനീളം വൈദ്യുതതടസ്സം നേരിട്ടു.മരങ്ങള്‍ കടപുഴകി വീണതും മരക്കൊമ്പുകള്‍ ഒടിഞ്ഞു വീണതും വൈദ്യുതി ലൈനുകളില്‍ കേടുപാടുകള്‍ സൃഷ്ടിച്ചതാണ് വൈദ്യുതി തടസ്സത്തിന് കാരണം. 115,000 ത്തിലധികം ഒന്റാരിയോ നിവാസികളെ വൈദ്യുതി തടസ്സം ബാധിച്ചു.

ശനിയാഴ്ച വൈകുന്നേരം മുതല്‍ നഗരത്തില്‍ മണിക്കൂറുകളോളം വിന്റര്‍സ്‌ട്രോം അനുഭവപ്പെടുമെന്ന്എന്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കിയിരുന്നു. നാല് മില്ലിമീറ്റര്‍ വരെ മഞ്ഞ്് അടിഞ്ഞുകൂടുമെന്നും കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ഒന്റാരിയോ തടാകത്തിന് സമീപ പ്രദേശങ്ങളില്‍ താപനില ഭേദപ്പെട്ട നിലയിലായതിനാല്‍ മഞ്ഞ് അടിഞ്ഞുകൂടാനുള്ള സാധ്യത കുറവാണെന്ന് എന്‍വയോണ്‍മെന്റ് കാനഡ അറിയിച്ചു.
ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ ഇലക്ട്രിക് യൂട്ടിലിറ്റി കമ്പനിയായ അലക്ട്രയുടെ കണക്കനുസരിച്ച്, ഈ മേഖലയിലുംപരിസര പ്രദേശങ്ങളിലുമുള്ള 28,000ത്തിലധികം ആളുകളെ വൈദ്യുതി തടസ്സങ്ങള്‍ ബാധിച്ചു. ഇതില്‍ ഭൂരിഭാഗവും ബാരിയിലാണ്. വോണിലും ജിടിഎയുടെ മറ്റ് ഭാഗങ്ങളിലും ചെറുതും അങ്ങിങ്ങായി വൈദ്യുതി തടസ്സങ്ങള്‍ ഉണ്ടായതായി അലക്ട്ര് പറയുന്നു.