വിനിപെഗ് : ഏറ്റവും പുതിയ നറുക്കെടുപ്പിലൂടെ മാനിറ്റോബ രണ്ട് സ്ട്രീമുകൾക്ക് കീഴിലുള്ള 108 ഉദ്യോഗാർത്ഥികൾക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ ഇൻവിറ്റേഷൻ നൽകി.
മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) മാർച്ച് 21 ന് രണ്ട് സ്ട്രീമുകൾക്ക് കീഴിൽ നറുക്കെടുപ്പ് നടത്തി. മാനിറ്റോബയിൽ പോസ്റ്റ്-സെക്കൻഡറി പഠനം പൂർത്തിയാക്കിയവർക്കുള്ള മാനിറ്റോബ സ്ട്രീമിലെ സ്‌കിൽഡ് വർക്കറുടെ കീഴിലായിരുന്നു ആദ്യ നറുക്കെടുപ്പ്. ഈ നറുക്കെടുപ്പിൽ പരിഗണിക്കുന്നതിന് അപേക്ഷകരോ അവരുടെ പങ്കാളിയോ പ്രവിശ്യയിൽ പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയിരിക്കണം. ഏറ്റവും കുറഞ്ഞ സ്കോർ 844 ഉള്ള 101 അപേക്ഷകർക്കാണ് ഈ നറുക്കെടുപ്പിൽ മാനിറ്റോബ ഇൻവിറ്റേഷൻ നൽകിയത്.

സ്‌കിൽഡ് വർക്കർ ഓവർസീസ് സ്ട്രീമിലാണ് രണ്ടാമത്തെ നറുക്കെടുപ്പ് നടന്നത്. സ്ട്രാറ്റജിക് റിക്രൂട്ട്‌മെൻ്റ് ഇനിഷ്യേറ്റീവിന് കീഴിൽ ഏഴ് ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. കുറഞ്ഞത് 705 സ്കോർ ഉള്ള അപേക്ഷകരെയാണ് നറുക്കെടുപ്പിൽ പരിഗണിച്ചത്.