വാഷിംഗ്ടൺ : എല്ലാ വിദേശ നിർമ്മിത വാഹനങ്ങൾക്കും 25% തീരുവ ചുമത്തുമെന്ന് സ്ഥിരീകരിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വ്യാഴാഴ്ച അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരുന്ന ഓട്ടോ താരിഫുകൾ കഴിഞ്ഞയാഴ്ചയാണ് ട്രംപ് പ്രഖ്യാപിച്ചത്.

“വിമോചന ദിനം” എന്ന് വിളിക്കപ്പെടുന്ന വാർത്താ സമ്മേളനത്തിൽ ട്രംപ് ബുധനാഴ്ച ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്കെതിരെ താരിഫ് ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു.