വാഷിംഗ്ടൺ ഡിസി : ബിയർ ക്യാനുകൾക്കും ഒഴിഞ്ഞ അലുമിനിയം ക്യാനുകൾക്കും 25% താരിഫ് ചുമത്തുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. ഏപ്രിൽ 4 വെള്ളിയാഴ്ച പുലർച്ചെ 12:01 മുതൽ ബിയർ, ഒഴിഞ്ഞ അലുമിനിയം ക്യാനുകൾക്ക് തീരുവ ഈടാക്കുമെന്ന് വാണിജ്യ വകുപ്പ് അറിയിച്ചു. ആഗോള വ്യാപാര യുദ്ധത്തിന് ആക്കം കൂട്ടുന്ന, യുഎസ് വ്യാപാര പങ്കാളികൾക്ക് മേൽ ട്രംപ് പരസ്‌പര താരിഫ് പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഈ വെളിപ്പെടുത്തൽ.

അതേസമയം 2024-ൽ 750 കോടി യുഎസ് ഡോളർ കവിഞ്ഞ ബിയർ ഇറക്കുമതിക്ക് ഈ നീക്കം ഗണ്യമായ തിരിച്ചടിയാകുമെന്ന് യുഎസ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, യുഎസ് ബിയർ ഇറക്കുമതിയിൽ മെക്‌സിക്കോയാണ് ആധിപത്യം പുലർത്തുന്നത്. കഴിഞ്ഞ വർഷം 630 കോടി യുഎസ് ഡോളറായിരുന്നു മെക്‌സിക്കോയിൽ നിന്നുള്ള ബിയർ ഇറക്കുമതി.