കാൽഗറി : ചൊവ്വാഴ്ച രാത്രി കാൽഗറിയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് ഉണ്ടായ വാഹനാപകടത്തിൽ 50 വയസ്സുള്ള സ്ത്രീ മരിച്ചു. രാത്രി പന്ത്രണ്ട് മണിയോടെ നോർത്ത് വെസ്റ്റ് സ്റ്റോണി ട്രയലിന്റെ നോസ് ഹിൽ ഡ്രൈവ് ഓവർപാസിന് കീഴിലാണ് അപകടം.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. ഡോഡ്ജ് റാം പിക്കപ്പ് ട്രക്കും വെള്ള സെഡാനും കൂട്ടിയിടിച്ചാണ് അപകടം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ക്രോചൈൽഡ് ട്രെയിലിലെ തെക്കോട്ട് സ്റ്റോണി ട്രയലും നോസ് ഹിൽ ഡ്രൈവ് വരെയുള്ള സീനിക് ഏക്കർ ഡ്രൈവും അടച്ചു.