Monday, August 18, 2025

വൻകൂവറിൽ ട്രെയിനിടിച്ച് ഒരാൾക്ക് ഗുരുതര പരുക്ക്

Person hit by train, critically injured in Vancouver

വൻകൂവർ : വൻകൂവറിൽ ട്രെയിനിടിച്ച് ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റതായി ബിസി എമർജൻസി ഹെൽത്ത് സർവീസസ് വക്താവ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ ഹീറ്റ്‌ലി അവന്യൂവിനും അലക്‌സാണ്ടർ സ്ട്രീറ്റിനും സമീപമാണ് സംഭവം. അപകടത്തെ തുടർന്ന് വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിൻ്റെ സർവീസ് തടസ്സപ്പെട്ടു.

ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച ഇയാൾക്ക് പാരാമെഡിക്കുകൾ അടിയന്തര വൈദ്യസഹായം നൽകി. റെയിൽവേയുടെ സ്വന്തം പൊലീസ് സേനയ്‌ക്കൊപ്പം വൻകൂവർ പൊലീസ് ഡിപ്പാർട്ട്‌മെൻ്റും സംയുക്തമായി അന്വേഷണം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!