Monday, August 18, 2025

ഹ്രസ്വകാല വാടകറൂമുകൾക്ക് ലൈസൻസ്: കാല്‍ഗറിയില്‍ പുതിയ നിയമം പ്രാബല്യത്തില്‍

Short-term rentals: New law comes into effect in Calgary

കാല്‍ഗറി : നഗരത്തിലെ ഹ്രസ്വകാല വാടക റൂമുകൾക്കും ഉടമകൾക്കും ബാധകമാകുന്ന പുതിയ നിയമം ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി കാല്‍ഗറി സിറ്റി അറിയിച്ചു. 2024 ഡിസംബറില്‍ ഹ്രസ്വകാല വാടക പ്രോപ്പര്‍ട്ടികള്‍ സംബന്ധിച്ച ബിസിനസ് ലൈസന്‍സ് ബൈലോയിലെ ഭേദഗതികള്‍ സിറ്റി കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചു. മുമ്പ് 30 ദിവസമായിരുന്ന ഹ്രസ്വകാല പ്രോപ്പര്‍ട്ടി വാടക, പുതിയ നിയമപ്രകാരം 180 ദിവസമായിരിക്കും. കൂടാതെ കാല്‍ഗറിയില്‍ വാടക വീടുകള്‍ക്ക് ബിസിനസ് ലൈസന്‍സും ആവിശ്യമാണ്. ഇതോടെ നഗരത്തിൽ പ്രവർത്തിക്കുന്ന ഹ്രസ്വകാല വാടക വീടുകളുടെ എണ്ണം മനസിലാക്കാൻ സിറ്റിക്ക് സാധിക്കും.

നഗരത്തിലെ പ്രൈമറി റെസിഡന്‍സ് ലൈസന്‍സുകള്‍ പുതുക്കുന്നതിന് നിലവില്‍ 172 ഡോളറും 131 ഡോളറുമാണ് ചിലവാകുക. ഒപ്പം നോണ്‍-പ്രൈമറി റെസിഡന്‍സ് ലൈസന്‍സ് പുതുക്കുന്നതിന് 510 ഡോളറും 260 ഡോളറും സിറ്റി ഈടാക്കും. പുതിയതും പുതുക്കുന്നതുമായ ലൈസന്‍സുകള്‍ക്ക് അഗ്നിശമന പരിശോധന ഫീസ് 114 ഡോളര്‍ അധികമായി നൽകേണ്ടി വരുമെന്നും സിറ്റി അധികൃതർ അറിയിച്ചു. അതേസമയം ഹ്രസ്വകാല വാടക ലൈസന്‍സ് ഉള്ള പ്രോപ്പര്‍ട്ടി ഉടമകള്‍ ലൈസന്‍സ് പുതുക്കുമ്പോള്‍ അവരുടെ പ്രോപ്പര്‍ട്ടി പ്രൈമറിയാണോ നോണ്‍ പ്രൈമറിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും സിറ്റി വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!