Monday, August 18, 2025

ട്രംപിൻ്റെ 25% ഓട്ടോ താരിഫ്‌: കൌണ്ടർ താരിഫ് ചുമത്തി കാനഡ

Canada will match Trump’s 25% auto tariffs, Carney says

ഓട്ടവ : യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച വിദേശ നിർമ്മിത വാഹനങ്ങൾക്കുള്ള 25% താരിഫിനെതിരെ കാനഡ കൌണ്ടർ താരിഫുകൾ ചുമത്തുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. CUSMA സ്വതന്ത്ര വ്യാപാര കരാറിന് അനുസൃതമല്ലാത്ത, യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ വാഹനങ്ങൾക്കും 25% താരിഫ് കാനഡ ചുമത്തും, അദ്ദേഹം വ്യക്തമാക്കി. 1965-ൽ ഇരു രാജ്യങ്ങളും തമ്മിൽ വാഹന ഉടമ്പടി ഒപ്പുവച്ചതിന് ശേഷം ദശാബ്ദങ്ങളായി സൃഷ്ടിക്കപ്പെട്ട കാനഡ-യുഎസ് ഓട്ടോ സെക്‌ടർ ട്രംപിൻ്റെ പ്രഖ്യാപനത്തോടെ താറുമാറായതായും കാർണി പറഞ്ഞു.

കാനഡയുടെ കൌണ്ടർ താരിഫുകളിൽ നിന്ന് വാഹന നിർമ്മാതാക്കൾക്ക് ആശ്വാസം ലഭിക്കുന്നതിന് കാനഡ പ്രത്യേക പദ്ധതിക്ക് രൂപം നൽകുമെന്നും മാർക്ക് കാർണി പറഞ്ഞു. എന്നാൽ, കാനഡയിൽ ഉൽപ്പാദനവും നിക്ഷേപവും നിലനിർത്തുന്നിടത്തോളം കാലം മാത്രമായിരിക്കും ഈ സഹായമെന്നും അദ്ദേഹം അറിയിച്ചു. യുഎസ് താരിഫ് കാരണം ജോലി നഷ്ടപ്പെടുന്ന തൊഴിലാളികൾക്കും ഷ്ടം നേരിടുന്ന കമ്പനികൾക്കും ആശ്വാസം നൽകുന്നതിന് 200 കോടി ഡോളർ സ്ട്രാറ്റജിക് റിലീഫ് ഫണ്ട് അനുവദിക്കുമെന്ന് മാർക്ക് കാർണി പ്രഖ്യാപിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!