ടൊറൻ്റോ : ജമൈക്കയിൽ നിന്നും ടൊറൻ്റോ പിയേഴ്സൺ എയർപോർട്ടിൽ എത്തിയ യാത്രക്കാരനെ മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി കാനഡ ബോർഡർ സർവീസസ് ഏജൻസി. മാർച്ച് 12-ന് പിയേഴ്സണിൽ എത്തിയ യാത്രക്കാരനിൽ നിന്നും 16 ലക്ഷം ഡോളർ മൂല്യമുള്ള 13 കിലോഗ്രാം കൊക്കെയ്ൻ കണ്ടെത്തിയതായി അതിർത്തി സേവന ഉദ്യോഗസ്ഥർ അറിയിച്ചു.

അറസ്റ്റിലായ യാത്രക്കാരനെയും മയക്കുമരുന്നും ആർസിഎംപിക്ക് കൈമാറിയതായും ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം യാത്രക്കാരൻ കനേഡിയൻ പൗരനാണോ എന്ന് സിബിഎസ്എ വ്യക്തമാക്കിയിട്ടില്ല. ഇമിഗ്രേഷൻ വിവരങ്ങൾ സ്വകാര്യമായി കണക്കാക്കുകയും സ്വകാര്യതാ നിയമം പരിരക്ഷിക്കുകയും ചെയ്യുന്നതിനാൽ യാത്രക്കാരുടെ പൗരത്വം വെളിപ്പെടുത്താൻകഴിയില്ലെന്ന് ഏജൻസി പറയുന്നു.