Tuesday, October 14, 2025

ഭവനവിൽപ്പന: ഗ്രേറ്റർ ടൊറൻ്റോയിൽ 23.1% ഇടിവ്

Greater Toronto home sales drop in March amid trade concerns: TRREB

ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോ മേഖലയിലെ വീടുകളുടെ വിൽപ്പന മാർച്ചിൽ 23.1% ഇടിഞ്ഞതായി ടൊറൻ്റോ റീജനൽ റിയൽ എസ്റ്റേറ്റ് ബോർഡ് റിപ്പോർട്ട്. 2024 മാർച്ചിൽ 6,519 വീടുകളാണ് ഈ മേഖലയിൽ വിറ്റതെങ്കിൽ കഴിഞ്ഞ മാസം 5,011 വീടുകൾ മാത്രമാണ് വിറ്റത്. അതേസമയം ഫെബ്രുവരിയെ അപേക്ഷിച്ച് വീടുകളുടെ വിൽപ്പന മാർച്ചിൽ 2.4% കുറഞ്ഞതായും ബോർഡ് റിപ്പോർട്ട് ചെയ്തു.

അതേസമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 28.6% വർധനയിൽ കഴിഞ്ഞ മാസം ജിടിഎയിൽ 17,263 പുതിയ പ്രോപ്പർട്ടികൾ ലിസ്റ്റ് ചെയ്തതായി ബോർഡ് പറയുന്നു. നഗരത്തിലെ വീടുകളുടെ ബെഞ്ച്മാർക്ക് വില, വർഷം തോറും 3.8% കുറഞ്ഞ് 1,093,254 ഡോളറായി.

നിലവിലുള്ള വ്യാപാര അനിശ്ചിതത്വത്തിൻ്റെയും ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെയും സാമ്പത്തിക പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് പല കുടുംബങ്ങളും വീട് വാങ്ങുന്നത് മാറ്റിവെച്ചതായി TRREB ചീഫ് ഇൻഫർമേഷൻ ഓഫീസർ ജേസൺ മെർസർ പറയുന്നു. സമ്പദ്‌വ്യവസ്ഥയിലും തൊഴിൽ സുരക്ഷയിലും മാറ്റം ഉണ്ടായാൽ ഉപയോക്താക്കൾ ഭവനവിപണിയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!