Sunday, August 17, 2025

മൂന്ന് ദിവസത്തെ സമരം അഞ്ചിലേക്ക് നീട്ടി കെബെക്ക് ഡേകെയർ ജീവനക്കാർ

Quebec daycare workers extend three-day strike to five

മൺട്രിയോൾ : വേതന വർധന, ജോലിഭാരം, ബോണസ്, പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾക്കുള്ള സഹായം തുടങ്ങിയവയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആരംഭിച്ച മൂന്ന് ദിവസത്തെ സമരം അഞ്ചിലേക്ക് നീട്ടി കെബെക്ക് ഡേകെയർ ജീവനക്കാർ (സിപിഇ). ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ആദ്യം ഷെഡ്യൂൾ ചെയ്തിരുന്ന പണിമുടക്ക് അടുത്ത തിങ്കൾ, ചൊവ്വ ദിവസങ്ങളിലും തുടരുമെന്ന് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഫെഡറേഷൻ ഡി ലാ സാൻ്റെ എറ്റ് ഡെസ് സർവീസ് സോഷ്യാക്സ് (എഫ്എസ്എസ്എസ്) വ്യാഴാഴ്ച പ്രഖ്യാപിച്ചു. പ്രവിശ്യയിലെ 400 ഡേകെയറുകളിലെ ജീവനക്കാരാണ് പണിമുടക്കിയിരിക്കുന്നത്.

ഡേകെയർ ജീവനക്കാരുടെ കൂട്ടായ കരാറുകൾ പുതുക്കാൻ കെബെക്ക് സർക്കാരുമായുള്ള ചർച്ച മാസങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ കെബെക്ക് ട്രഷറി ബോർഡ് 2024 മെയ് മാസത്തിൽ ശിശുസംരക്ഷണ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന എല്ലാ യൂണിയനുകൾക്കും പുതിയ ഓഫറുകൾ നൽകിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!