Thursday, March 12, 2026

പുതിയ കരാർ: ആൽബർട്ടയിലെ നഴ്‌സുമാർക്ക് 20% വേതന വർധന

United Nurses of Alberta to receive 20 per cent wage increase in new 4-year agreement

കാൽഗറി : പുതിയ കരാറിലൂടെ കാനഡയിലെ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ആരോഗ്യപ്രവർത്തകരായി മാറി ആൽബർട്ടയിലെ നഴ്‌സുമാർ. പ്രവിശ്യയുമായി കരാറിലെത്തിയതോടെ ആയിരക്കണക്കിന് ആൽബർട്ട നഴ്‌സുമാർക്ക് അടുത്ത നാല് വർഷത്തിനുള്ളിൽ ഉയർന്ന വേതനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. നഴ്‌സുമാർക്ക് ഉടൻ തന്നെ 15% ശമ്പള വർധന ലഭിക്കുമെന്ന് നാല്പത്തിനായിരത്തോളം രജിസ്റ്റർ ചെയ്ത നഴ്‌സുമാർ, സൈക്യാട്രിക് നഴ്‌സുമാർ, അനുബന്ധ ആരോഗ്യ പ്രവർത്തകർ എന്നിവരെ പ്രതിനിധീകരിക്കുന്ന യുണൈറ്റഡ് നഴ്‌സസ് ഓഫ് ആൽബർട്ട (UNA) അറിയിച്ചു. കൂടാതെ അടുത്ത നാല് വർഷത്തിനുള്ളിൽ മൊത്തത്തിൽ 20% വേതന വർധന ഉണ്ടാകും. പുതിയ കരാർ 2028 ഏപ്രിൽ 1-ന് അവസാനിക്കും.

പുതിയ കരാറിൽ മൂന്ന് ശതമാനം വാർഷിക വേതന വർധന, ആരോഗ്യ-പരിചരണ പുനർനിർമ്മാണ വേളയിലെ തൊഴിൽ സുരക്ഷ, ഓൺ-കോൾ, ചാർജ് പേ, മറ്റ് പ്രീമിയങ്ങൾ എന്നിവ വർധിക്കും. ഒപ്പം നഴ്‌സുമാർക്ക് ഗ്രാമീണ ആരോഗ്യ പരിപാലന സ്റ്റാഫിംഗിനുള്ള സഹായവും ഓരോ ഘട്ടത്തിനും ഇടയിൽ നാല് ശതമാനം ശമ്പള വർധനയ്ക്കുള്ള പുതുക്കിയ വാർഷിക ശമ്പള ഗ്രിഡും ഉണ്ടായിരിക്കും. ആൽബർട്ട ഹെൽത്ത് സർവീസസ്, റിക്കവറി ആൽബർട്ട, പ്രൈമറി കെയർ ആൽബർട്ട, കോവനൻ്റ് ഹെൽത്ത്, ലാമോണ്ട് ഹെൽത്ത് കെയർ സെൻ്റർ, ദി ബെഥനി ഗ്രൂപ്പ് എന്നിവയുമായാണ് യൂണിയൻ കരാറിലെത്തിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!