സാസ്കറ്റൂൺ : പ്രിൻസ് ആൽബർട്ട് ഹൈവേ 2-ന് സമീപമുണ്ടായ വാഹനാപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ രണ്ട് എസ്‌യുവികളും ട്രാക്ടർ ട്രെയിലറും കൂട്ടിയിടിച്ചതായി ബക്ക്‌ലാൻഡ് ഫയർ ആൻഡ് റെസ്‌ക്യൂ അറിയിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ നാല് പേരെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തെ തുടർന്ന് ഏകദേശം 100 ഗാലൻ ഡീസൽ റോഡിൽ പടർന്നതോടെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. തുടർന്ന് മണിക്കൂറുകൾക്ക് ശേഷം, ഹൈവേ 2-ൻ്റെ തെക്ക്, വടക്ക് ഭാഗത്തുള്ള റോഡുകളിൽ ഗതാഗതം പുനഃസ്ഥാപിച്ചതായി അഗ്നിശമനസേന അറിയിച്ചു.