ടൊറൻ്റോ : ലണ്ടൻ ഒൻ്റാരിയോയിലെ സ്റ്റോറിൽ വിറ്റഴിച്ച ബീഫ് ഇ.കോളി അണുബാധയെ തുടർന്ന് തിരിച്ചു വിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. ലണ്ടൻ ഒൻ്റാരിയോയിലെ 611 വണ്ടർലാൻഡ് റോഡ് നോർത്തിലെ അലാഡിൻസ് ഫുഡിലാണ് ഇവ വിറ്റതെന്ന് ഏജൻസി അറിയിച്ചു. 2025 ഫെബ്രുവരി 24-ന് പാക്ക് ചെയ്ത ബീഫ് ഗുണനിലവാര പരിശോധനയെ തുടർന്നാണ് തിരിച്ചുവിളിച്ചതെന്നും ഈ ഉൽപ്പന്നവുമായി ബന്ധപ്പെട്ട അസുഖങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സിഎഫ്ഐഎ അറിയിച്ചു.

ഇ.കോളി വൈറസ് കലർന്ന ഭക്ഷണം കേടായതായി കാണപ്പെടുകയോ ദുർഗന്ധം ഉണ്ടാവുകയോ ഇല്ലെന്ന് ഏജൻസി പറയുന്നു. എന്നാൽ, ഈ ഭക്ഷണം കഴിക്കുന്നവർക്ക് ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുമെന്നും സിഎഫ്ഐഎ മുന്നറിയിപ്പ് നൽകി. തിരിച്ചുവിളിച്ച ഉൽപ്പന്നം തങ്ങളുടെ പക്കലുണ്ടോയെന്ന് പരിശോധിക്കണമെന്നും അവ ഉപേക്ഷിക്കുകയോ വാങ്ങിയ സ്റ്റോറിൽ തിരികെ നൽകുകയോ ചെയ്യണമെന്ന് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകി. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ കഴിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുത്, CFIA അറിയിച്ചു.