ടൊറൻ്റോ : ഹാമിൽട്ടൺ നഗരത്തിലെ നൈറ്റ്ക്ലബ്ബിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ കത്തിക്കുത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. 54 കിങ് സ്ട്രീറ്റ് ഈസ്റ്റിലുള്ള മാൻഷൻ നൈറ്റ്ക്ലബ്ബിലാണ് സംഭവമെന്ന് ഹാമിൽട്ടൺ പൊലീസ് അറിയിച്ചു.

എത്ര പേർക്ക് പരുക്കേറ്റുവെന്നോ ആരുടെയൊക്കെ നില ഗുരുതരമെന്നോ ജീവന് ഭീഷണിയുണ്ടോ എന്നൊന്നും പൊലീസ് വ്യക്തമാക്കിയിട്ടില്ല. കൂടാതെ, കുത്തേറ്റവരുടെ പ്രായം, താമസിക്കുന്ന സ്ഥലം, അവർ ആണാണോ പെണ്ണാണോ എന്നതും അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ഒന്നിലധികം പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതും വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.