കാൽഗറി : സൗത്ത് ഈസ്റ്റ് കാൽഗറിയിൽ കനേഡിയൻ പസഫിക് (സിപി) ചരക്ക് തീവണ്ടി ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ 10 അവന്യൂവിലെ സൗത്ത് ഈസ്റ്റ് 1 സ്ട്രീറ്റിലാണ് അപകടം നടന്നതെന്ന് കാൽഗറി പൊലീസ് അറിയിച്ചു.

166 ബോഗികളും 10,000 അടി നീളവുമുള്ള ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. മരിച്ചയാളുടെ പ്രായമോ ലിംഗഭേദമോ വ്യക്തമല്ല. അപകടത്തെത്തുടർന്ന് സൗത്ത് ഈസ്റ്റ് 9 അവന്യൂ സമീപം സൗത്ത് ഈസ്റ്റ് 15 സ്ട്രീറ്റിൽ ഗതാഗതം തടസ്സപ്പെട്ടു. അന്വേഷണം ആരംഭിച്ചു.