Tuesday, October 28, 2025

ടിബിഎംഎ കേരള കണക്റ്റ് – സീസൺ 1 മെയ് മൂന്നിന്

TBMA Kerala Connect - Season 1 on May 3rd

തണ്ടർ ബേ : തണ്ടർ ബേ മലയാളി അസോസിയേഷൻ ജനറൽ ബോഡി യോഗവും പുതിയ ഭരണസമിതിയെ അവതരിപ്പിക്കൽ ചടങ്ങും മെയ് മൂന്നിന് നടക്കും. മൂന്നിന് വൈകിട്ട് 6 മുതൽ രാത്രി 11 വരെ തണ്ടർ ബേ പോർച്ചുഗീസ് ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

തുടർന്ന് തണ്ടർ ബേ മലയാളി അസോസിയേഷന്‍റെ കേരള കണക്റ്റ് – സീസൺ 1 എന്ന കലാസാംസ്കാരികോത്സവത്തിന് തിരിതെളിയും. ക്ലാസിക്കൽ-ഫോക്ക് ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, മലയാളം, ബോളിവുഡ് ഹിറ്റ് ഗാനങ്ങൾ അടങ്ങിയ സംഗീത സദ്യ, കുട്ടികളുടെ കലാപ്രകടനങ്ങൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറുമെന്ന് ടിബിഎംഎ ഭാരവാഹികൾ അറിയിച്ചു. രാത്രി പത്ത് മുതൽ പതിനൊന്ന് വരെ DJ & ഡാൻസ് പാർട്ടി. TBMA അംഗങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും (ഡിജിറ്റൽ ഐഡി ആവശ്യമാണ്). അസോസിയേഷൻ അംഗങ്ങളുടെ രജിസ്റ്റർ ചെയ്യാത്ത കുടുംബാംഗങ്ങൾക്ക് പത്ത് ഡോളർ പ്രവേശനഫീസ് ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : ഷോയിസ് ജോർജ് (807-358-3999), ബെൽജിൻ ബേബി (807-358-0070).

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!