വാഷിംഗ്ടൺ : ചൈനയ്‌ക്കെതിരെ 104% താരിഫുകൾ ചുമത്തുമെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ്. ഇന്ന് അർദ്ധരാത്രി മുതൽ പുതുക്കിയ അധിക താരിഫുകൾ പ്രാബല്യത്തിൽ വരുമെന്നും അവർ സ്ഥിരീകരിച്ചു. യുഎസ് ഇറക്കുമതിക്ക് ചൈന ഏർപ്പെടുത്തിയ 34% താരിഫ് പിൻവലിച്ചില്ലെങ്കിൽ 50% അധിക താരിഫ് ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ അറിയിച്ചിരുന്നു.

ട്രംപിന്‍റെ ഭീഷണിക്കെതിരെ അമേരിക്കയിൽ നിന്നുള്ള ഇറക്കുമതിക്ക് കൂടുതൽ തീരുവകൾ ഏർപ്പെടുത്തുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. രാജ്യത്തിന്‍റെ സംരക്ഷണത്തിനായി അമേരിക്കയ്‌ക്കെതിരെ അവസാനം വരെ പോരാടുമെന്നും ചൈന വ്യക്തമാക്കി. ചൈനയ്ക്ക് മേൽ അമേരിക്ക ചുമത്തിയ പരസ്പര താരിഫുകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും ഏകപക്ഷീയമായ ഭീഷണിപ്പെടുത്തൽ രീതിയാണെന്നും വാണിജ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.