മൺട്രിയോൾ : ബുധനാഴ്ച രാവിലെ മൺട്രിയോളിൽ മിനിബസും എസ്‌യുവിയും കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും ഏഴു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏഴുപേരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. സൗത്ത് ഷോറിലെ സെൻ്റ്-റെമിയിൽ പുലർച്ചെ അഞ്ചരയോടെയാണ് അപകടം.

പത്തോളം യാത്രക്കാരുമായി എത്തിയ മിനിബസ് റോഡിൽ നിന്നും തെന്നിമാറി എതിർദിശയിൽ വന്ന എസ്‌യുവിയിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് റോഡ് അടച്ചു. അന്വേഷണം പുരോഗമിക്കുന്നു. കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.