ടൊറൻ്റോ : കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ ഹിമ കൊടുങ്കാറ്റിനെ തുടർന്ന് മധ്യ, കിഴക്കൻ ഒൻ്റാരിയോയിൽ ഏകദേശം 17,500 ഉപയോക്താക്കൾക്ക് ഇപ്പോഴും വൈദ്യുതിയില്ലെന്ന് ഹൈഡ്രോ വൺ റിപ്പോർട്ട് ചെയ്തു. തടസം നേരിടുന്നതിൽ ഭൂരിഭാഗവും പീറ്റർബറോ, ജോർജിയൻ ബേ മേഖലയിലാണ്.

അതേസമയം കേടുപാടുകൾ കാരണം ഇലക്ട്രിക്കൽ സേഫ്റ്റി അതോറിറ്റിയുടെ പരിശോധന ആവശ്യമുള്ളവർക്ക് ഒഴികെ, മിക്ക റെസിഡൻഷ്യൽ ഉപയോക്താക്കൾക്കും ആഴ്ചാവസാനത്തോടെ വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈഡ്രോ വൺ അറിയിച്ചു. കൊടുങ്കാറ്റിനെ തുടർന്ന് പ്രവിശ്യകളിലെ ഒരു ദശലക്ഷത്തിലധികം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടിരുന്നു. കാറ്റും മഴയുമുള്ള കാലാവസ്ഥ തുടർന്നതോടെ ദിവസങ്ങളോളം വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് തടസം നേരിട്ടിരുന്നു.