ഓട്ടവ : കഴിഞ്ഞ മാസമുണ്ടായ ഭൂചലനത്തിൽ തകർന്ന മ്യാൻമറിന് കൈത്താങ്ങായി കാനഡ. മാർച്ച് 28-ന് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മ്യാൻമറിൽ മൂവായിരത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 5,017 പേർക്ക് പരിക്കേൽക്കുകയും 160 പേരെ കാണാതാവുകയും ചെയ്തിരുന്നു.

മ്യാൻമറിലെ ദുരിതബാധിതരായ ജനങ്ങൾക്ക് അടിയന്തര മെഡിക്കൽ സേവനം, പാർപ്പിടം, ഭക്ഷണം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി തൊണ്ണൂറ്റി ഏഴ് ലക്ഷത്തി അമ്പതിനായിരം ഡോളർ നൽകുമെന്ന് കാനഡ പ്രഖ്യാപിച്ചു. കൂടാതെ താമസം, ഭക്ഷണം, വെള്ളം തുടങ്ങിയ അടിയന്തിര മാനുഷിക ആവശ്യങ്ങൾക്ക് പിന്തുണ നൽകുന്നതിനായി കാനഡ ദീർഘകാലമായി സംഭാവന നൽകുന്ന യുഎൻ സെൻട്രൽ എമർജൻസി റെസ്‌പോൺസ് ഫണ്ടിൽ നിന്നും 50 ലക്ഷം യുഎസ് ഡോളർ അനുവദിക്കുന്നതിനെ പിന്തുണയ്ക്കുമെന്നും ഗ്ലോബൽ അഫയേഴ്സ് കാനഡ അറിയിച്ചു.