Monday, July 28, 2025

ഫെഡറൽ തിരഞ്ഞെടുപ്പ്: വോട്ടർമാർ വെള്ളിയാഴ്ചയ്ക്കകം വോട്ടർ കാർഡ് കൈപ്പറ്റണം

Registered voters should receive election cards by Friday

ഓട്ടവ : ഏപ്രിൽ 28-ന് നടക്കുന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ രജിസ്റ്റർ ചെയ്‌ത വോട്ടർമാർക്ക് അവരുടെ വോട്ടർ കാർഡുകൾ ഉടൻ തന്നെ തപാൽ വഴി ലഭിക്കുമെന്ന് ഇലക്ഷൻസ് കാനഡ അറിയിച്ചു. വോട്ട് ചെയ്യാൻ അർഹതയുള്ളവർ വെള്ളിയാഴ്ചയ്ക്കകം വോട്ടർ കാർഡ് കൈപ്പറ്റണമെന്നും ഇലക്ഷൻസ് കാനഡ പറയുന്നു.

വോട്ടർ കാർഡ് ലഭിക്കാത്തവരും കാർഡിലെ വിവരങ്ങൾ തെറ്റാണെങ്കിലും വോട്ടർമാർ ഉടൻ തന്നെ ഇലക്ഷൻസ് കാനഡയുമായി ബന്ധപ്പെടണം. ഏപ്രിൽ 28-ന് വോട്ട് ചെയ്യാൻ വോട്ടർ കാർഡുകൾ ആവശ്യമാണ്. വോട്ടര്‍മാര്‍ക്ക് ഇലക്ഷൻസ് കാനഡ വെബ്‌സൈറ്റിലെ വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ബോക്‌സില്‍ പോസ്റ്റൽ കോഡ് നൽകി എവിടെ വോട്ട് ചെയ്യാം എന്നത് അറിയാൻ സാധിക്കും. കൂടാതെ ഇതിലൂടെ മുൻ‌കൂർ വോട്ടിങ് പോളിങ് ബൂത്തുകൾ എവിടെയാണെന്നും തിരിച്ചറിയാൻ കഴിയും. ഫെഡറൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വോട്ടര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെങ്കിലും വോട്ടര്‍മാര്‍ തിരിച്ചറിയല്‍ രേഖയും വിലാസവും നൽകണം. എന്നാൽ, അഡ്രസ് പ്രൂഫായി വോട്ടര്‍ കാര്‍ഡുകള്‍ ഉപയോ​ഗിക്കാം. അംഗീകൃത ഐഡിയുടെ പൂർണ്ണമായ ലിസ്റ്റ് ഇലക്ഷൻസ് കാനഡ വെബ്സൈറ്റിൽ ലഭ്യമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!