ടൊറൻ്റോ : നഗരത്തിലും ഗ്രേറ്റർ ടൊറൻ്റോയിലുമുടനീളമുള്ള എൽസിബിഒ സ്റ്റോറുകളിൽ മോഷണം നടത്തിയ പ്രതിയെ തിരയുന്നു. ജനുവരി 27 നും ഏപ്രിൽ 4 നും ഇടയിലാണ് മോഷണം നടന്നതെന്നും ഏകദേശം 30,000 ഡോളർ വിലമതിക്കുന്ന മദ്യം ഇയാൾ മോഷ്ടിച്ചതായും ടൊറൻ്റോ പൊലീസ് അറിയിച്ചു.

എൽസിബിഒ സ്റ്റോറുകളിൽ എത്തുന്ന പ്രതി മദ്യം എടുത്ത ശേഷം പണം നൽകാതെ കടയിൽ നിന്നും ഇറങ്ങി പോവുകയാണ് പതിവെന്ന് പൊലീസ് പറയുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി ഇയാളുടെ ചിത്രങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടുണ്ട്. അഞ്ചടി-ആറിഞ്ച് ഉയരവും ഇടത്തരം ശരീരപ്രകൃതിയുമുള്ള ഇയാൾക്ക് ഏകദേശം 150 പൗണ്ട് തൂക്കവും നീളം കുറഞ്ഞ കറുത്ത മുടിയും ഉണ്ടെന്ന് പൊലീസ് അറിയിച്ചു.