ഓട്ടവ : ട്രാൻസ്മിഷൻ ഭാഗങ്ങളുടെ ക്ഷാമം കാരണം ഓഷവ അസംബ്ലി പ്ലാൻ്റിലെ ചില ഷിഫ്റ്റുകൾ തിങ്കളാഴ്ച വരെ റദ്ദാക്കിയതായി ജനറൽ മോട്ടോഴ്‌സ്. എന്നാൽ, പാർട്‌സ് ക്ഷാമം യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ചുമത്തിയ താരിഫുകളുമായി ബന്ധമില്ലെന്ന് പ്ലാൻ്റിലെ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിഫോർ ലോക്കൽ 222 അറിയിച്ചു.

പാർട്‌സ് ക്ഷാമം ഉൽപാദനത്തെ താൽക്കാലികമായി ബാധിച്ചതായി ജനറൽ മോട്ടോഴ്‌സ് വക്താവ് പറയുന്നു. ഈ പ്രശ്നം പരിഹരിച്ച് ഉടൻ തന്നെ സാധാരണ പ്രവർത്തനത്തിലേക്ക് പ്ലാൻ്റ് എത്തുമെന്നും വക്താവ് അറിയിച്ചു.