ടൊറൻ്റോ : പ്രവിശ്യയിൽ കഴിഞ്ഞ ആഴ്ച 155 പുതിയ അഞ്ചാംപനി കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ. ഇതോടെ പ്രവിശ്യയിലെ അഞ്ചാംപനി കേസുകളുടെ എണ്ണം 816 ആയി ഉയർന്നു. ഏതാനും ആഴ്ചകൾക്കുശേഷം പുതിയ കേസുകളുടെ എണ്ണം വർധിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

47 കുട്ടികൾ ഉൾപ്പെടെ അഞ്ചാംപനി വൈറസ് ബാധിച്ച 61 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത കുട്ടികളാണ് പകർച്ചവ്യാധി ബാധിച്ചവരിൽ കൂടുതലെന്നും ഏജൻസി പറയുന്നു. മിക്ക കേസുകളും ഇപ്പോഴും ഒൻ്റാരിയോയുടെ തെക്കുപടിഞ്ഞാറൻ പബ്ലിക് ഹെൽത്ത് യൂണിറ്റിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ ഹാമിൽട്ടൺ, നോർത്ത് ഈസ്റ്റേൺ, ടിമ്മിൻസും എംഗൽഹാർട്ടും എന്നിവ ഉൾപ്പെടുന്നു. അതേസമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ പ്രാദേശിക പബ്ലിക് ഹെൽത്ത് ക്ലിനിക്കുകളിലെ മീസിൽസ് വാക്സിനേഷനിൽ 130% വർധനയുണ്ടായതായി പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ അറിയിച്ചു.