ബ്രാംപ്ടൺ : ബുധനാഴ്ച രാത്രി ബ്രാംപ്ടണിലുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പീൽ റീജനൽ പൊലീസ് അറിയിച്ചു. ഗോർവേ ഡ്രൈവിന് സമീപമുള്ള മക്വീൻ ഡ്രൈവ്, കാസിൽമോർ റോഡ് ഏരിയയിൽ രാത്രി പത്തു മണിയോടെയാണ് അപകടം.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ ട്രോമ സെൻ്ററിൽ ചികിത്സയിലാണ്. അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് കരുതുന്നതായി പൊലീസ് പറയുന്നു. അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ റോഡ് അടച്ചു.