ഓട്ടവ : അലർജിക്ക് സാധ്യത ഉള്ളതിനാൽ ഒൻ്റാരിയോയിൽ വിറ്റ JHAÖQIA ബ്രാൻഡായ തായ്‌വാനീസ് സ്റ്റൈൽ റൈസ് ക്രാക്കേഴ്‌സ് തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. ഈ ഉൽപ്പന്നത്തിൽ നിലക്കടല അടങ്ങിയിട്ടുണ്ടെന്നും ഇത് പാക്കറ്റിൽ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടില്ലെന്നും ഫെഡറൽ ഏജൻസി പറയുന്നു.

ഉപഭോക്തൃ പരാതിയെ തുടർന്നാണ് റൈസ് ക്രാക്കേഴ്‌സ് തിരിച്ചുവിളിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് ഒരാൾക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഏജൻസി അറിയിച്ചു. UPC നമ്പർ 6 971646 649752 ഉള്ള 300 ഗ്രാം പാക്കറ്റിൽ വിൽക്കുന്ന ഈ ഉൽപ്പന്നം കൈവശമുള്ളവർ ഉപേക്ഷിക്കണമെന്ന് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകി. അലർജിയോ സെൻസിറ്റീവോ ആയ ആളുകൾ ഈ ഉൽപ്പന്നം കഴിക്കരുതെന്നും അവ വാങ്ങിയ സ്റ്റോറിൽ തിരികെ നൽകണമെന്നും കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി മുന്നറിയിപ്പ് നൽകി. തായ്‌വാനീസ് സ്റ്റൈൽ റൈസ് ക്രാക്കേഴ്‌സ് ഉപയോഗിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുത്, ഏജൻസി നിർദ്ദേശിച്ചു.