ഓട്ടവ : “മരക്കഷണങ്ങൾ” അടങ്ങിയതായി കണ്ടെത്തിയതിനെ തുടർന്ന് കാനഡയിലുടനീളം വിറ്റഴിച്ച രണ്ട് തരം ഇറച്ചി ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു.എം ആൻഡ് എം ഫുഡ് മാർക്കറ്റ് ബ്രാൻഡ് ബ്രസീലിയൻ സ്റ്റൈൽ പിക്കാന സ്റ്റീക്‌സ്, മാർക്ക് ആഞ്ചലോ ബ്രാൻഡ് കാർണിറ്റാസ് എന്നിവയാണ് ബാധിച്ച ഉൽപ്പന്നങ്ങൾ.

400 ഗ്രാം പാക്കറ്റിലുള്ള ബ്രസീലിയൻ സ്റ്റൈൽ പികാന സ്റ്റീക്സ്, 800 ഗ്രാം പാക്കറ്റിലുള്ള മാർക്ക് ആഞ്ചലോ കാർണിറ്റാസ് എന്നിവ ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട, ഒൻ്റാരിയോ, കെബെക്ക്, ന്യൂബ്രൺസ്വിക് എന്നിവിടങ്ങളിൽ വിതരണം ചെയ്തതായി ഏജൻസി അറിയിച്ചു. ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ അരുതെന്ന് ഫെഡറൽ ഏജൻസി മുന്നറിയിപ്പ് നൽകി.