ഓട്ടവ : ഇന്ന് രാവിലെ ബൈവാർഡ് മാർക്കറ്റിലെ കെട്ടിടത്തിൽ തീപിടുത്തമുണ്ടായതായി ഓട്ടവ പാരാമെഡിക് സർവീസ്. ഗിഗസ് അവന്യൂവിലെ നൂറാം ബ്ലോക്കിലെ ഇരുനില കെട്ടിടത്തിലാണ് രാവിലെ എട്ടരയോടെ തീപിടുത്തമുണ്ടായത്.

9:30 ഓടെ തീയണച്ചതായി അധികൃതർ അറിയിച്ചു. സമീപത്തെ കെട്ടിടങ്ങളിൽ തീപടർന്നിട്ടില്ലെന്ന് അഗ്നിശമന സേന വ്യക്തമാക്കി. തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ കെട്ടിടത്തിൽ തിരച്ചിൽ നടത്തി. ആർക്കും പരുക്കുകളില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഓട്ടവ പൊലീസ് വ്യക്തമാക്കി.