എഡ്മിന്‍റൻ : ആൽബർട്ടയിൽ അഞ്ചാംപനി കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. ഏപ്രിൽ 11 വെള്ളിയാഴ്ച വരെ ആൽബർട്ടയിൽ 58 അഞ്ചാംപനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കേസുകളിൽ ഭൂരിഭാഗവും, ഏകദേശം 54 എണ്ണം 18 വയസ്സിന് താഴെയുള്ളവരിലാണെന്നും പ്രവിശ്യാ പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചു. എട്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടാതെ സ്ഥിരീകരിച്ച അഞ്ചാംപനി കേസുകളിൽ 30 പേർ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ല.

കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അഞ്ചാംപനിക്കെതിരെ വാക്സിനേഷൻ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ആൽബർട്ടയിലെ അഞ്ച് ഹെൽത്ത് സോണുകളിലും അഞ്ചാംപനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ സെൻട്രൽ സോണിൽ മാത്രം 30 കേസുകൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു.