ഷാർലെറ്റ്ടൗൺ : പ്രവിശ്യയിൽ ഒരു വർഷത്തിനുള്ളിൽ മിനിമം വേതനം രണ്ടുതവണ വർധിപ്പിക്കുമെന്ന് പ്രിൻസ് എഡ്വേഡ് ഐലൻഡ് സർക്കാർ. ഇതിന്‍റെ ആദ്യപടിയായി ഒക്‌ടോബർ 1-ന് മിനിമം വേതനം മണിക്കൂറിന് 16 ഡോളറിൽ നിന്നും 16.50 ഡോളറായി വർധിക്കും. തുടർന്ന് 2026 ഏപ്രിൽ ഒന്നിന് മണിക്കൂറിന് 17 ഡോളറായി മിനിമം വേതനം വീണ്ടും വർധിക്കും.

പ്രവിശ്യയുടെ മിനിമം വേതന ഓർഡറിൽ നിന്നുള്ള മാറ്റങ്ങൾക്ക് അനുസൃതമായാണ് വേതന വർധന നടപ്പിലാക്കുന്നത്. മിനിമം വേതന ഓർഡർ അനുസരിച്ച് മിനിമം വേതന നിരക്ക് നിശ്ചയിക്കുകയും താമസം, ഭക്ഷണം എന്നിവയുടെ ചെലവുകൾക്കായി തൊഴിൽ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ചെയ്യുന്നു.