Tuesday, October 14, 2025

ടൊറൻ്റോ സെൻ്റ് ലോറൻസിൽ യുവതിക്ക് തലയ്ക്ക് കുത്തേറ്റു

Woman stabbed in the head near St. Lawrence neighbourhood

ടൊറൻ്റോ : നഗരത്തിൽ ഇന്ന് രാവിലെ കുത്തേറ്റ് യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ സെൻ്റ് ലോറൻസ്- റിച്ച്മണ്ട് സ്ട്രീറ്റ് ഈസ്റ്റിലാണ് സംഭവം. തലയിൽ കുത്തേറ്റ യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതിയെന്ന് സംശയിക്കുന്ന കറുത്ത വംശജയായ യുവതി കിങ് സ്ട്രീറ്റിലൂടെ രക്ഷപ്പെട്ടതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. 30 വയസ്സ് പ്രായമുള്ള യുവതിയെ അവസാനമായി കാണുമ്പോൾ കറുത്ത തൊപ്പിയും കറുത്ത ജാക്കറ്റും ചാരനിറത്തിലുള്ള ട്രാക്ക് പാൻ്റും വെള്ള നൈക്ക് ഷൂസും ധരിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്നു. പ്രതിയെക്കുറിച്ച്എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!