Thursday, December 18, 2025

യുഎസിലെ രാജ്യാന്തര വിദ്യാർത്ഥി വീസ റദ്ദാക്കൽ: കോളേജുകൾ ആശങ്കയിൽ

വാഷിംഗ്ടൺ : രാജ്യാന്തര വിദ്യാർത്ഥികളുടെ നിയമപരമായ പദവി അവസാനിപ്പിക്കുന്ന അമേരിക്കൻ നടപടിയിൽ ആശങ്കയറിയിച്ച് കോളേജുകളും സർവകലാശാലകളും. ചെറിയ നിയമലംഘനങ്ങളുടെ പേരിലാണ് വിദ്യാർത്ഥികളെ പിരിച്ചു വിടുന്നത്. പലർക്കും ഇത് സംബന്ധിച്ച അറിയിപ്പ് പോലും ലഭിച്ചിട്ടില്ല.

തൊണ്ണൂറിലധികം കോളേജുകളിലെയും സർവകലാശാലകളിലെയും കുറഞ്ഞത് 600 വിദ്യാർത്ഥികളുടെ വീസ റദ്ദാക്കുകയോ നിയമപരമായ പദവി അവസാനിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. അമിതവേഗം, പാർക്കിങ് ടിക്കറ്റുകൾ പോലുള്ള ചെറിയ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിരവധി വിദ്യാർത്ഥികളെ പിരിച്ചു വിടാനുള്ള തീരുമാനം. ചിലർക്ക് അവരുടെ പിരിച്ചുവിടലിന്റെ കാരണം പോലും അറിയില്ല.

അതേസമയം, തങ്ങൾക്ക് ശരിയായ നടപടിക്രമങ്ങൾ നിഷേധിക്കപ്പെട്ടുവെന്ന് വാദിച്ചുകൊണ്ട് വിദ്യാർത്ഥികൾ പല സംസ്ഥാനങ്ങളിലും കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. പ്രശസ്ത സ്വകാര്യ സർവ്വകലാശാലകൾ മുതൽ ചെറിയ ലിബറൽ ആർട്സ് കോളേജുകൾ വരെയുള്ള വിവിധ സ്ഥാപനങ്ങളെ പിരിച്ചുവിടൽ ബാധിച്ചു. ഇത് രാജ്യാന്തര വിദ്യാർത്ഥി വരുമാനത്തെ ആശ്രയിക്കുന്ന ട്യൂഷൻ അധിഷ്ഠിത കോളേജുകളെയും പ്രതികൂലമായി ബാധിച്ചേക്കാം. നിയമപരമായ പദവി നഷ്ടപ്പെടുന്ന വിദ്യാർത്ഥികളിൽ പലരും ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ളവരാണ്. കാരണം, അമേരിക്കൻ കോളേജുകളിലെ വിദേശ വിദ്യാർത്ഥികളിൽ പകുതിയിലധികവും ഇന്ത്യൻ, ചൈനീസ് വിദ്യാർത്ഥികളാണ്.

വിദ്യാർത്ഥികളെ അവരുടെ സർവകലാശാലകൾ ഇമെയിൽ വഴിയാണ് പിരിച്ചുവിട്ട വിവരം അറിയിച്ചതെന്ന് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ അഭിഭാഷകൻ റാമിസ് വാദൂദ് പറഞ്ഞു. ഗാസയിലെ ഇസ്രായേലിന്റെ യുദ്ധത്തിൽ പ്രതിഷേധിച്ചവരും ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നവരും ഉൾപ്പെടെ ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സന്ദർശകരുടെ വീസകൾ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റദ്ദാക്കുകയാണെന്ന് കഴിഞ്ഞ മാസം സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!