ടൊറൻ്റോ : നോർത്ത് റിവർഡെയ്ലിലുണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരുക്കേറ്റതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. രാത്രി പതിനൊന്ന് മണിയോടെ ബെയിൻ-ലോഗൻ അവന്യൂവിലാണ് വെടിവെപ്പുണ്ടായത്. സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ രണ്ടു യുവാക്കളെ വെടിയേറ്റ നിലയിൽ കണ്ടെത്തി. ഇതിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. രണ്ടാമത്തെ ആളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നിലവിലെ അവസ്ഥ അറിവായിട്ടില്ല.

പ്രതികൾ രണ്ടു പേരുണ്ടെന്നും വെടിവെപ്പ് രണ്ടു യുവാക്കളെ കേന്ദ്രീകരിച്ച് നടന്നതാണെന്നും പൊലീസ് പറയുന്നു. സംഭവശേഷം പ്രതികൾ വിത്രോ പാർക്കിലൂടെ രക്ഷപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഹോമിസൈഡ് യൂണിറ്റ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം.