ഹാലിഫാക്സ് : വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം പ്രവിശ്യയിൽ വീടുകളുടെ നിർമ്മാണത്തെ സാരമായി ബാധിക്കുന്നതായി കൺസ്ട്രക്ഷൻ അസോസിയേഷൻ ഓഫ് നോവസ്കോഷ. കാനഡയിലെ മറ്റു പ്രവിശ്യകളെ പോലെ, നിലവിലുള്ള ഭവന പ്രതിസന്ധിയെ നേരിടാൻ നോവസ്കോഷ പ്രവർത്തിക്കുന്നുണ്ടെന്നും എന്നാൽ, തൊഴിലാളികളുടെ കുറവ് ഒരു പ്രധാന തടസ്സമാകുന്നതായി അസോസിയേഷൻ പ്രസിഡൻ്റ് ഡങ്കൻ വില്യംസ് പറയുന്നു. അടുത്ത പത്ത് വർഷത്തിനുള്ളിൽ പ്രവിശ്യയിൽ 15,000 വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കുറവ് ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

തൊഴിലാളി ക്ഷാമം പ്രവിശ്യയിലെ വീടുകൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവയുടെ നിർമ്മാണത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ഡങ്കൻ വില്യംസ് അറിയിച്ചു. കഴിഞ്ഞ വർഷം ഇമിഗ്രേഷൻ ലെവലുകൾ വെട്ടിക്കുറയ്ക്കാനുള്ള ഫെഡറൽ ഗവൺമെൻ്റിൻ്റെ നിരുത്തരവാദപരമായ തീരുമാനമാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നും അദ്ദേഹം പറയുന്നു.