മിസ്സിസാഗ : ആലപ്പുഴ എടത്വാ പാണ്ടങ്കരി കൊച്ചുപുരയ്ക്കൽ വീട്ടിൽ ആനിയമ്മ ഇളമതയിൽ (79) കാനഡയിലെ മിസ്സിസാഗയിൽ നിര്യാതയായി. പ്രശസ്ത സാഹിത്യകാരൻ ജോൺ ഇളമതയിലിൻ്റെ ഭാര്യയാണ്. മക്കൾ : ജിനോ, ജിക്കു. മരുമകൾ : കെറി മിച്ചൽ. കൊച്ചുമകൾ : ഹാന മറിയ. സഹോദരങ്ങൾ : ലീലമ്മ, പരേതയായ സി. തങ്കമ്മ, വത്സമ്മ, പരേതയായ റോസക്കുട്ടി, ലൈസാമ്മ, മോഡിച്ചൻ, ത്രേസ്യാമ്മ കണ്ടത്തിൽ (ജർമ്മനി). പിതാവ് കെ എം തോമസ് സെൻ്റ് അലോഷ്യസ് ഹൈസ്കൂൾ അധ്യാപകനായിരുന്നു. മാതാവ് ആശാരിപ്പറമ്പിൽ മറിയാമ്മ.
സംസ്കാര ചടങ്ങുകൾ
വ്യൂവിങ്
ഏപ്രിൽ 23 ബുധനാഴ്ച വൈകുന്നേരം നാല് മുതൽ രാത്രി എട്ടു വരെ മിസ്സിസാഗ ടർണർ & പോർട്ടർ ഫ്യൂണറൽ ഹോംസ് (2180 ഹുറോണ്ടാരിയോ സ്ട്രീറ്റ്)
കുർബാന
ഏപ്രിൽ 24 വ്യാഴാഴ്ച രാവിലെ ഒമ്പതരയ്ക്ക് മിസ്സിസാഗ സെൻ്റ് കാതറിൻ ഓഫ് സിയീന ചർച്ച് (2340 ഹുറോണ്ടാരിയോ സ്ട്രീറ്റ്)
ഫ്യൂണറൽ
മിസ്സിസാഗ അസംപ്ഷൻ കാത്തലിക് സെമിത്തേരിയിൽ (6933 ടോംകെൻ റോഡ്).