Wednesday, July 23, 2025

തീപിടിത്ത സാധ്യത: LED ലൈറ്റ് ബൾബുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

ഓട്ടവ : അമിതമായി ചൂടായി തീപിടിക്കാൻ സാധ്യതയുള്ളതിനാൽ കാനഡയിൽ വിറ്റഴിച്ച 130,000 ബൾബുകൾ തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. SM PAR20-50W-ES എന്ന മോഡൽ നമ്പറുള്ള Uberhaus ബ്രാൻഡ് 7W PAR20 LED ലൈറ്റ് ബൾബാണ് തിരിച്ചുവിളിച്ച ഉൽപ്പന്നമെന്നും ഏജൻസി റിപ്പോർട്ട് ചെയ്തു.

ബൾബുകളുടെ പാക്കറ്റിൽ 401573050070 എന്ന UPC നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്. 2015 ജനുവരി മുതൽ 2020 മാർച്ച് വരെ 138,255 ബൾബുകൾ കാനഡയിൽ വിറ്റഴിച്ചതായി കമ്പനി റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 9 വരെ, കാനഡയിൽ ബൾബുകൾ അമിതമായി ചൂടാകുന്നതായി രണ്ട് റിപ്പോർട്ടുകൾ ഉണ്ടായിട്ടുണ്ട്, പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഉപയോക്താക്കൾ ഉടൻ തന്നെ തിരിച്ചുവിളിച്ച ഉൽപ്പന്നം ഉപയോഗിക്കുന്നത് നിർത്തുകയും മാറ്റി വാങ്ങുന്നതിനായി റോണയിലേക്ക് തിരികെ നൽകുകയും വേണമെന്ന് ഹെൽത്ത് കാനഡ നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!