വിനിപെഗ് : പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) അപേക്ഷകർക്കായി പ്രത്യേക വർക്ക് പെർമിറ്റ് അവതരിപ്പിച്ച് മാനിറ്റോബ. രണ്ട് വർഷം വരെ കാലാവധിയുള്ളതാണ് നിർദ്ദിഷ്ട വർക്ക് പെർമിറ്റുകൾ. ഏപ്രിൽ 22 മുതൽ ഈ വർക്ക് പെർമിറ്റുകൾക്കായുള്ള അപേക്ഷകൾ MPNP സ്വീകരിക്കാൻ തുടങ്ങുമെന്ന് മാനിറ്റോബ ലേബർ ആൻഡ് ഇമിഗ്രേഷൻ മന്ത്രി മലയ മാർസെലിനോ അറിയിച്ചു.

എന്നാൽ, 45 ദിവസത്തിനുള്ളിൽ വർക്ക് പെർമിറ്റ് അവസാനിക്കുന്നതു അല്ലെങ്കിൽ 2024-ലോ 2025-ലോ വർക്ക് പെർമിറ്റുകൾ അവസാനിക്കുന്നതോ ആയ അപേക്ഷകർക്ക് നിർദ്ദിഷ്ട വർക്ക് പെർമിറ്റുകൾ ലഭിക്കാൻ യോഗ്യത ഉണ്ടായിരിക്കും. തുടർച്ചയായി മാനിറ്റോബയിൽ താമസിക്കുന്നവരും ആയിരിക്കണം അപേക്ഷകർ. എംപിഎൻപി കാൻഡിഡേറ്റ് യോഗ്യത നേടുകയാണെങ്കിൽ, അപേക്ഷകർക്ക് എംപിഎൻപിയിലേക്ക് ഒരു പിന്തുണാ കത്തിന് ഓൺലൈനായി അപേക്ഷിക്കാം. അത് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) ലേക്കുള്ള അവരുടെ വർക്ക് പെർമിറ്റ് അപേക്ഷയിൽ ഉപയോഗിക്കും. ഈ വർക്ക് പെർമിറ്റുകൾക്കുള്ള അപേക്ഷകൾ ഡിസംബർ 31 വരെ സ്വീകരിക്കും.