Friday, March 13, 2026

സ്വകാര്യ ലോങ് ടേം കെയർ ഹോമുകൾക്ക് കൈത്താങ്ങായി കെബെക്ക്

കെബെക്ക് സിറ്റി : സാമ്പത്തിക പ്രതിസന്ധിയിലായ പ്രവിശ്യയിലെ സ്വകാര്യ ലോങ് ടേം കെയർ ഹോമുകൾക്ക് സഹായഹസ്തവുമായി കെബെക്ക് സർക്കാർ. ലോങ് ടേം കെയർ ഹോമുകൾക്ക് അടിയന്തര ധനസഹായവുമായി ഒരു കോടി ഡോളർ അനുവദിച്ചതായി മന്ത്രി സോണിയ ബെലാംഗർ പ്രഖ്യാപിച്ചു. ഈ സഹായത്തോടെ, സർക്കാർ ലോങ് ടേം കെയർ ഹോമുകളിലെ അതേ നിരക്കുകളും സേവനങ്ങളും ഉപയോഗിച്ച്, സ്വകാര്യ കേന്ദ്രങ്ങളിൽ താമസിക്കുന്ന പ്രവിശ്യയിലെ മുതിർന്നവരെ സംരക്ഷിക്കാനാകുമെന്ന് മന്ത്രി പറയുന്നു. എന്നാൽ, ഈ ഫണ്ടിങ് അസോസിയേഷൻ ഡെസ് എറ്റാബ്ലിസ്‌മെൻ്റ് പ്രൈവസ് കൺവെൻഷൻസ് (എഇപിസി) ആവശ്യപ്പെട്ട രണ്ടു കോടി 50 ലക്ഷം ഡോളറിലും കുറവാണ്.

അതേസമയം മതിയായ ഫണ്ടിൻ്റെ അഭാവത്തിൽ മുതിർന്നവർക്കുള്ള 7,600 റൂമുകളിൽ 1,200 എണ്ണം അടച്ചിടാമെന്ന് എഇപിസി നിർദ്ദേശിച്ചിരുന്നു. സർക്കാരുമായുള്ള നിലവിലെ കരാർ ചെലവുകളുടെ വർധന പ്രതിസന്ധി സൃഷ്ടിക്കുന്നതായും മാർച്ച് 31-നകം ഒന്നും ചെയ്തില്ലെങ്കിൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വരുമെന്നും മാർച്ച് ആദ്യം എഇപിസി എക്സിക്യൂട്ടീവ് ഡയറക്ടർ ആനിക്ക് ലാവോയിക്ക് അറിയിച്ചിരുന്നു. മൂന്ന് വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് അസോസിയേഷൻ സഹായം ആവശ്യപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!