ടൊറൻ്റോ : കാനഡയ്ക്ക് ഏറ്റവും വലിയ സുരക്ഷാ ഭീഷണി ഉയർത്തുന്നത് ചൈനയാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. ചൈന ആർട്ടിക് മേഖലയിൽ ഉയർന്നുവരുന്ന ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് വിദേശ ഇടപെടൽ ഭീഷണികളെ കാനഡ ഫലപ്രദമായി നേരിടുമെന്നും മാർക്ക് കാർണി വെള്ളിയാഴ്ച നയാഗ്ര ഫോൾസിൽ നടന്ന വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

ഉക്രെയ്‌നുമായുള്ള യുദ്ധത്തിൽ റഷ്യയുമായി ചൈന പങ്കാളിയായതിനെ വിമർശിച്ച അദ്ദേഹം ഏഷ്യൻ രാജ്യങ്ങൾക്കും പ്രത്യേകിച്ച് തായ്‌വാനും ഭീഷണിയാണെന്നും പറഞ്ഞു. ഫെഡറൽ തിരഞ്ഞെടുപ്പിൽ അടക്കം ഭീഷണിയുയർത്തുന്ന ചൈനീസ് നടപടികൾ പരിഹരിക്കുമെന്നും മാർക്ക് കാർണി കൂട്ടിച്ചേർത്തു. അതേസമയം കാർണിയുടെ പ്രസ്താവനയോട് ഓട്ടവയിലെ ചൈനീസ് എംബസി പ്രതികരിച്ചിട്ടില്ല.