വിനിപെഗ് : പ്രവിശ്യയുടെ തെക്കൻ മേഖലയിൽ മഞ്ഞുരുകുന്നത് തുടരുന്നതിനാൽ പടിഞ്ഞാറൻ, മധ്യ, വടക്കൻ മാനിറ്റോബയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം. തെക്കൻ മാനിറ്റോബയിലെ ഭൂരിഭാഗം മേഖലകളിലും മഞ്ഞുരുക്കുന്നത് തുടരുകയാണെന്നും കേന്ദ്രം അറിയിച്ചു.

പടിഞ്ഞാറൻ, മധ്യ, വടക്കൻ മാനിറ്റോബയിൽ നീരൊഴുക്ക് വർധിക്കുന്നതിനാൽ ഷെൽമൗത്ത് മുതൽ ബ്രാൻഡൻ വരെയുള്ള അസിനിബോയിൻ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കൂടാതെ അടുത്ത ഏഴ് ദിവസത്തിനുള്ളിൽ പ്രവിശ്യയിൽ 15 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. സുരക്ഷാ ഭീഷണിയെ തുടർന്ന് അരുവികൾ, തോടുകൾ, നദികൾ എന്നിവയുടെ സമീപത്ത് നിന്നും മാറി നിൽക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. ഒരാഴ്ചത്തേക്ക് ജാഗ്രതാ നിർദേശം നിലനിൽക്കുമെന്നാണ് കരുതുന്നത്.